കോവിഡ് 19 മഹാമാരിയിൽ കൈത്താങ്ങായ കമ്പനികളില്‍ ഇടംനേടി, ലുലു ഗ്രൂപ്പും. പാരീസ് ഗ്രൂപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.പി.എസ്.ഒ.എസ് മാർക്കറ്റ് റിസർച്ച് കമ്പനി പുറത്ത് വിട്ട പട്ടികയിലെ ആദ്യ പത്തിലാണ് ലുലു ഗ്രൂപ്പ് ഇടം പിടിച്ചിരിക്കുന്നത്. കോവിഡ് വ്യാപനമുണ്ടായ സമയത്ത്, യുഎഇയില്‍ ലുലു നടത്തിയ പ്രവർത്തനങ്ങള്‍ മുന്‍നിർത്തിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.ലുലുവിനെ കൂടാതെ ആഡ്നോക്കും,ഡുവും എത്തിസലാത്തും ലിസ്റ്റിലുണ്ട്.
