കോവിഡ് ബാധിതരുടെ എണ്ണം നാല്പത് ലക്ഷത്തോടടുത്തു

0
225

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്പത് ലക്ഷത്തോടടുത്തു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 96232 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1341022 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 5587 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മാത്രം 2127 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 76926 ആയി. ഇന്നലെ മാത്രം 29502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിമൂന്ന് ലക്ഷത്തോടടുത്തു.

ബ്രസീലില്‍ മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 600 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം ഒമ്പതിനായിരം കവിഞ്ഞു. ബ്രിട്ടനില്‍ ഇന്നലെ 539 പേര്‍ മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 30615 ആയി. സ്‌പെയിനില്‍ 213 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 26070 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 274 പേരും ഫ്രാന്‍സില്‍ 178 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 29958 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിയാറായ്യിരത്തോടടുത്തു. റഷ്യയില്‍ 11231 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply