കോവിഡ് ’19: അമേരിക്കയില്‍ ഇന്നലെ മാത്രം 2523 മരണം

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 94261 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1293210 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്നലെ മാത്രം 6784 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2523 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 74794 ആയി. ഇന്നലെ മാത്രം 25242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിമൂന്ന് ലക്ഷത്തോടടുത്തു.

ബ്രിട്ടനില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 649 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. കോവിഡ് മരണ നിരക്കില്‍ ബ്രിട്ടന്‍ ഇറ്റലിയെ പിന്തള്ളി. സ്‌പെയിനില്‍ 244 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 25857 ആയി. ഇറ്റലിയില്‍ 369 പേരും ഫ്രാന്‍സില്‍ 278 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 29684 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിയാറായ്യിരത്തോടടുത്തു. റഷ്യയില്‍ 10559 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ മരണ നിരക്ക് വര്‍ധിച്ചു. ഇന്നലെ മാത്രം 645 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ജര്‍മനി- 282, ബെല്‍ജിയം- 323, മെക്‌സിക്കോ- 236, കാനഡ- 189 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ഇന്നലത്തെ മരണ നിരക്ക്.

Leave a Reply