പിടിതരാതെ കോവിഡ്: ബ്രസീലില്‍ ഇന്നലെ മാത്രം മരിച്ചത് 578 പേര്‍

0
250

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 80881 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1239883 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ഇന്നലെ മാത്രം 5766 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2329 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 72250 ആയി. ഇന്നലെ മാത്രം 24434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പന്ത്രണ്ട് ലക്ഷം കവിഞ്ഞു.

ബ്രിട്ടനില്‍ മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 693 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 29427 ആയി. സ്‌പെയിനില്‍ 185 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25613 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 236 പേരും ഫ്രാന്‍സില്‍ 330 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 29079 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 25000 കവിഞ്ഞു. റഷ്യയില്‍ 10102 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 578 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ ആകെ മരിച്ചവരുടെ എണ്ണം 7921 ആയി ഉയര്‍ന്നു.

Leave a Reply