#IndiaSalutesCoronaWarriors
— Indian Air Force (@IAF_MCC) May 3, 2020
Aerial Salute by #Airwarriors to #CoronaWarriors .
The helicopters of IAF presenting aerial salute at Guwahati Medical College.#CoronaWarriors#IndianAirForce@SpokespersonMoD pic.twitter.com/PG7qSVqieu
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പോരാളികളെ ആദരിച്ച് സൈനിക സേനയും. മുഴുവൻ സംസ്ഥാനങ്ങളിലെയും തലസ്ഥാന നഗരികളിലാണ് യുദ്ധവിമാനങ്ങൾ, ഏരിയൽ ഫ്ലവർ ഷവർ തുടങ്ങിയവ കൊണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ഫ്രണ്ട് ലൈൻ യോദ്ധാക്കൾക്കും സൈന്യം ആദരം അറിയിച്ചത്.
നിലവിലെ രൂക്ഷമായപ്രതിസന്ധി ഘട്ടത്തിലും ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, മാധ്യമങ്ങൾ, ശുചിത്വ തൊഴിലാളികൾ, ഡെലിവറി ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, സർക്കാർ ജീവനക്കാർ, പ്രാദേശിക സ്റ്റോർ ഉടമകൾ എന്നിവരാണ് ഒരു രാഷ്ട്രമെന്ന നിലയിൽ നാം സംരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ജീവൻ ബലി നൽകാനായി തയ്യാറായത്, അവർ തീർത്തും ആദരിക്കപ്പെടേണ്ടവരാണെന്ന് ആർമി പ്രോ കേണൽ അമാൻ ആനന്ദ് വ്യക്തമാക്കി .സായുധ സേനയുടെ ഏരിയൽ സല്യൂട്ട് 500 മീറ്റർ താഴ്ന്നായിരിക്കുമെന്നും ആയതിനാൽ തന്നെ ജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ദർശിക്കാനാവുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനായി മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി മൂന്ന് പ്രധാന സർവീസ് വിമാനങ്ങൾ ഡൽഹിയിലെ പോലീസ് സ്മാരകത്തിൽ പുഷ്പങ്ങൾ അണിഞ്ഞുകൊണ്ടാണ് മെഗാ ഡ്രിൽ ആരംഭിച്ചത്.സുഖോയ് -30 എംകെഐ, മിഗ് -29, ജാഗ്വാർസ് എന്നിവ രാജ്പത്തിന്ന് മുകളിലൂടെ പറന്ന് ഇന്ത്യാ ഗേറ്റിനും ചെങ്കോട്ടയ്ക്കും മുകളിലൂടെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രാരംഭം കുറിച്ചത്.
ഐഎസ്സിൻ്റെ സതേൺ എയർ കമാൻഡിൻ കീഴിലുള്ള സാരംഗ് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് തിരുവനന്തപുരത്ത് ചടങ്ങ് നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ആദരമറിയിച്ച് കൊണ്ട് പുഷപങ്ങൾ വിതറുകയും ചെയ്തു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്