കോവിഡ് മരണം 2.33 ലക്ഷം: ഇന്ത്യയില്‍ ഇന്നലെ മരിച്ചത് 75 പേര്‍

0
263

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 86032 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1039055 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്നലെ മാത്രം 5800 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2201 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 63856 ആയി. ഇന്നലെ മാത്രം 30825 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിനൊന്ന് ലക്ഷത്തോടടുത്തു.

ബ്രിട്ടനില്‍ ഇന്നലെ മാത്രം 674 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 26771 ആയി. സ്‌പെയിനില്‍ 268 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 24543 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 285 പേരും ഫ്രാന്‍സില്‍ 289 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 27967 ആയി ഉയര്‍ന്നു. ഇറ്റലിയിലും സ്‌പെയിനിലും കോവിഡ് രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഫ്രാന്‍സില്‍ മരണ സംഖ്യ 24000 കവിഞ്ഞു. റഷ്യയില്‍ 7099 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇന്നലെ മാത്രം 1801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ മരണം 1154 ആയി.

Leave a Reply