ബ്രിട്ടനില്‍ കോവിഡ് മരണ നിരക്ക് വര്‍ധിക്കുന്നു: ഇന്നലെ മാത്രം മരിച്ചത് 795 പേര്‍

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 81678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്നലെ മാത്രം 6589 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2390 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 61656 ആയി. ഇന്നലെ മാത്രം 28429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പതിനൊന്ന് ലക്ഷത്തോടടുത്തു.

ബ്രിട്ടനില്‍ മരണ നിരക്ക് വര്‍ധിച്ചു. ഇന്നലെ മാത്രം 795 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 26097 ആയി. കോവിഡ് ബാധിച്ച് ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ മൂന്നാമത്തെ രാജ്യമായി ബ്രിട്ടന്‍. സ്‌പെയിനില്‍ 453 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 24275 ആയി. ഇറ്റലിയില്‍ 323 പേരും ഫ്രാന്‍സില്‍ 427 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 27682 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 24000 കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബസീലില്‍ 448 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. റഷ്യയില്‍ 5841 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply