ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 3136508 ആയി ഉയര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 76562 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 953309 പേര് ഇതുവരെ രോഗമുക്തരായി. ഇന്നലെ മാത്രം 6365 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2470 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 59266 ആയി. ഇന്നലെ മാത്രം 25409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പത്ത് ലക്ഷത്തിലേറെയായി.
ബ്രിട്ടനില്‍ ഇന്നലെ മാത്രം 586 പേര് മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 21678 ആയി. കോവിഡ് ബാധിച്ച് ഇരുപതിനായിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായ അഞ്ചാമത്തെ രാജ്യമായി ബ്രിട്ടന്. സ്പെയിനില്‍ 301 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 23822 ആയി. സ്പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 382 പേരും ഫ്രാന്‍സില്‍ 367 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 27359 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 23660 ആയി. റഷ്യയില്‍ 6411 പേര്‍ക്കും ബ്രസീലില്‍ 6398 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.