റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ 17 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ അഞ്ചു പേര് മലയാളികളാണ്. മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (5), ബീഹാര്‍ (2), തെലുങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ മരണ സംഖ്യ. ഏപ്രില്‍ 28 വരെയുളള വിവരങ്ങളാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിലെ കമ്യൂണിറ്റി വളന്റിയര്‍മാര്‍, കൂട്ടായ്മകള്‍ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് എന്നിവ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.