കോവിഡ് മരണം രണ്ട് ലക്ഷം കവിഞ്ഞു

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോടടുത്തു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 90731 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 836612 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്നലെ മാത്രം 6069 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2065 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 54526 ആയി. ഇന്നലെ മാത്രം 35419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പത്ത് ലക്ഷത്തോടടുത്തു.

ബ്രിട്ടനില്‍ മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 813 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 20319 ആയി. കോവിഡ് ബാധിച്ച് ഇരുപതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ അഞ്ചാമത്തെ രാജ്യമായി ബ്രിട്ടന്‍. സ്‌പെയിനില്‍ 378 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 22902 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 415 പേരും ഫ്രാന്‍സില്‍ 369 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 26384 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിരണ്ടായിരം കവിഞ്ഞു. റഷ്യയില്‍ 5966 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply