ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ 2827391 ആയി വര്‍ധിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 104222 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 798331 പേരാണ് ഇതുവരെ രോഗ മുക്തരായത്. ഇന്നലെ മാത്രം 6086 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. അമേരിക്കയില്‍ മാത്രം 1863 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 52097 ആയി. ഇന്നലെ മാത്രം 37370 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ ഒമ്പത്ലക്ഷം കവിഞ്ഞു.
സ്പെയിനില്‍ 367 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 22524 ആയി. സ്പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 420 പേരും ഫ്രാന്‍സില്‍ 389 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 25969 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിരണ്ടായിരം കവിഞ്ഞു. ബ്രിട്ടനില്‍ 768 പേര് ഇന്നലെ മാത്രം മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 19506 ആയി. റഷ്യയില്‍ 5849 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ 11536 പേര്‍ക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.