കോവിഡ് മരണം 1.84 ലക്ഷം പിന്നിട്ടു : ഇന്നലെ മാത്രം മരിച്ചത് 6607 പേര്‍

0
301

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 2635719 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 79959 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 717444 പേരാണ് ഇതുവരെ രോഗ മുക്തരായത്. ഇന്നലെ മാത്രം 6607 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2341 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 47659 ആയി. 29973 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 848717 ആയി. ഇതില്‍ 84050 പേരാണ് രോഗ മുക്തരായത്.

സ്‌പെയിനില്‍ ഇന്നലെ മാത്രം 435 പേര്‍ മരിച്ചതോടെ മരണസംഖ്യ 21717 ആയി. ഇറ്റലിയില്‍ 437 പേരും ഫ്രാന്‍സില്‍ 544 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 25085 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിയൊന്നായിരം കവിഞ്ഞു. ബ്രിട്ടനില്‍ കോവിഡ് മരണ നിരക്ക് വര്‍ധിച്ചു. 763 പേര്‍ ഇന്നലെ മാത്രം മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 18100 ആയി. ജര്‍മനിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2195 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply