വൈറസ് കാലത്തെ വര്‍ഗീയ വൈറസുകള്‍

0
383

ലക്ഷങ്ങളുടെ ജീവനപഹരിച്ച് കോവിഡ് വര്‍ത്തമാന ലോക ക്രമത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം ശുചിത്തത്തിന്റെയും മറ്റും നല്ല സാമൂഹിക വശങ്ങളെ സ്വാധീനിക്കാന്‍ ഈ കൊറോണക്കാലത്തിന് സാധിച്ചിട്ടുണ്ട് . ദിനേനെ കൂടി വരുന്ന സാമ്പത്തിക വ്യവഹാരങ്ങള്‍ക്കടിമപ്പെട്ട മനുഷ്യന് മുമ്പില്‍ ശാന്തമായിരിക്കാനും സാമൂഹിക പ്രതിബന്ധത വളര്‍ത്താനുo ഒരു വേള കോവിഡ് മാറിയിട്ടുണ്ട്, ഇതോടൊപ്പം തന്റെ പരിധിയെയും പരിമിതികളെയും മനുഷ്യന് വ്യക്തമാക്കിക്കൊടുത്തിട്ടുമുണ്ട്.

ഇതെല്ലാം ഒരു വൈറസ് കൊണ്ടുവന്ന നല്ല വശങ്ങളാണെങ്കില്‍ വലിയ രീതിയിലുള്ള പ്രത്യാഗാതങ്ങള്‍ അതിനുണ്ട് സാമ്പത്തികമായും മറ്റും വൈറസ് പടര്‍ത്തിയ ഭീതി ചെറുതല്ല. ഇതെല്ലാത്തിനും പുറമെ ഇന്ത്യയില്‍ ഇതിന് പുതിയ മാനം നല്‍കപ്പെട്ടിട്ടുണ്ട് ഇസ്ലാം ഭീതിയുടെ പുതിയ സൃഷ്ടി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കത്തക്കവണ്ണമാണ് സാമൂഹിക മാധ്യമങ്ങളില്‍ അവക്ക് കിട്ടിയ പ്രാധാന്യവും മീഡിയകവറേജും, ബി ജെ പി നേതാക്കളായ ഗൗതം ഗംബീര്‍, ബി ഐ സന്തോഷ്, സമ്പീത് പാത്ര തുടങ്ങിയവര്‍ ഈയൊരു പുതിയ സൃഷ്ടിയെ വ്യാപിപ്പിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ചുവെന്നത് ഖേദകരമാണ്.

‘തബ്ലീഗ് കോവിഡെ ‘ന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട പുതിയ ഹിന്ദുത്വ സൃഷ്ടിവരുത്തി വക്കുന്നത് വലിയ സാമുദായിക ദ്രുവീകരണമാണ്, നിസാമുദ്ധീന്‍ ദര്‍ഗയില്‍ വെച്ച് നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞതിലൂടെയാണ് തബ്ലീഗ് കോവിഡിന് പുതിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തിയേറുന്നത് കൊറോണ ജിഹാദെന്ന പേരില്‍ വളരെ വലിയ തെറ്റിദ്ധാരണകള്‍ക്കാണ് ഇത് വളം വെച്ചത് എന്നതാണ് സത്യം.
ഇതിനൊപ്പം ചേര്‍ത്തു വെക്കേണ്ട മറ്റൊരു സത്യമെന്തന്നാല്‍ തബ്ലീഗ് സമ്മേനo നടന്ന ഏകദേശ ഘട്ടത്തില്‍ തന്നെയാണ് തിരുപ്പതി ക്ഷേത്രം ആയിരങ്ങളുടെ ദര്‍ശനത്തിനായി തുറന്നു കൊടുത്തത് ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ മറ്റോ ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചാല്‍ തന്നെയും സദ്ഗുരു കഴിഞ്ഞ മാര്‍ച്ചില്‍ സംഘടിപ്പിച്ച സമ്മേളനത്തിനായി വന്നത് നൂറ്റി അമ്പതോളം വിദേശ പ്രതിനിധികളാണ് ഇവരില്‍ പലരും ഖാറന്റീനില്‍ കഴിയുകയാണ് ഇവയെല്ലാം വളരെ രഹസ്യമാക്കുകയും സ്‌ഫോടനാത്മകത സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നത് പിന്നില്‍ അടയിരിക്കുന്ന പലതിനെയും ഒളിച്ചു കടത്താനെന്നത് സുവ്യക്തമാണ്.

റിപ്പബ്ലിക്ക് ടി വി അവതാരകന്‍ അരുണ്‍ ഗോസ്വാമി യിലൂടെയാണ് ഇത് ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളില്‍ വളരെ വലിയ വാര്‍ത്ത പ്രാധാന്യം നേടിയത് ‘ഇന്ത്യയെ തകര്‍ക്കാനുള്ള മുസ്ലിം ഗൂഢാലോചനയാണ് ‘ ഈ സമ്മേളനവും ഇതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ യാത്രകളുമെന്നാണ്. ട്വിറ്ററിലൂടെ #coronajihad എന്ന പേരില്‍ വളരെ വലിയ സ്വാധീനം നേടിയെടുക്കുവാനും ഇതിന് സാധിച്ചു. വളരെ വലിയ പ്രശ്‌നങ്ങളിലൂടെ കടന്ന് പോയ ഇന്ത്യന്‍ ജനത കശ്മീര്‍ വിഷയത്തിലും ശേഷം വന്ന NRC, NPR പ്രശ്‌നങ്ങളിലും വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഒരു സാമൂഹിക പ്രശ്‌നമെന്ന നിലക്ക് കോവിഡ് വന്നത് അതിന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുമെന്ന് ചിന്തിച്ചവര്‍ക്കുള്ള വെല്ലുവിളി കൂടിയാണ് ഇത്തരം സംഭവങ്ങള്‍.


ഇങ്ങനെ സാമൂഹിക വിപത്തുകളുടെ സമയത്ത് മറ്റുള്ള വിഭാഗക്കാരെ പഴിചാരല്‍ ആദ്യമൊന്നുമല്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത് ഇതിനെ ചൈനീസ് വൈറസെന്നാണ്. എങ്കിലും ഇതില്‍ വര്‍ഗീയത കണ്ടെത്തല്‍ പ്രയാസമാണ് എങ്കില്‍, ബ്‌ളാക്ക് ഡെത്ത് (കറുത്ത മരണം ) എന്ന പേരില്‍ പ്രസിദ്ധമായ പതിനാലാം നൂറ്റാണ്ടിലെ ബുബോണിക് പ്ലേഗെന്ന മഹാമാരിയില്‍ ബലിയാടാവേണ്ടി വന്നത് ജൂതരായിരുന്നു അവരാണ് അതിന്റെ സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചത് എന്ന തെറ്റിദ്ധാരണയുടെ മറപിടിച്ചായിരുന്നു. 1348 മുതല്‍ 1351 വരെ വ്യാപിച്ച ഈ മഹാമാരി അവസാനിച്ചതിലൂടെ 200 ഓളം ജൂത വിഭാഗങ്ങള്‍ ഉന്മൂലനം ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. അതെല്ലാം പഴയവയെന്ന് കരുതി സമാധാനിക്കാന്‍ വരട്ടെ ആധുനിക ലോകത്തിനുമുണ്ട് ഇത്തരത്തില്‍ നാണംകെട്ട പഴിചാരലുകള്‍ അതും വികസിത രാഷ്ട്രമെന്ന് നാം പേരിട്ടു വിളിക്കുന്ന ലോകപോലീസില്‍ നിന്നു തന്നെ ഉണ്ടായിട്ടുണ്ട് 1990 ല്‍ അമേരിക്കയില്‍ നാശം വിതച്ച ഐ ഡിസ് മഹാമാരിയുടെ വാഹകരെന്ന പേരില്‍ ബലിയാടായത് ഹൈതിയന്‍ എന്ന പേരിലുള്ള പ്രത്യേക വിഭാഗക്കാരായിരുന്നു.
ഇതിന്റെയെല്ലാം വരുംവരായ്മകളിലേക്ക് നോക്കുമ്പോള്‍ ഇതെല്ലാം തന്നെ മുസ്ലിം ഭീതിയുടെ പേരില്‍ നിര്‍മ്മിക്കപ്പെട്ട നാഷണലിസ്റ്റ് അജഡകളിലേക്കാണ് വെളിച്ചം വീശുന്നത് എന്നും ഒരു പൊതു ശത്രുവിനെ നിലക്ക് നിര്‍ത്തുന്ന തന്ത്രമാണ് ഈ മഹാമാരിയിലും അവര്‍ വഹിച്ചുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഫലമെന്നോണം പ്രതിഫലിക്കുന്നത് മുസ്ലിംകള്‍ അഖണ്ഡ ഇന്ത്യയ്ക്കു ഭീഷണിയാണെന്നും അവര്‍ നമ്മെ തകര്‍ക്കുവാനാണ് നമ്മുടെ ഇടയില്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയുടെ വേഷത്തില്‍ വിലസുന്നതെന്ന തീര്‍ത്ഥും നിരര്‍ത്തകമായ ജല്‍പനങ്ങളാണ്

Leave a Reply