കോവിഡ് മരണം 160000 പിന്നിട്ടു : ഇന്നലെ മാത്രം മരിച്ചത് 6505 പേര്‍

0
398
covid

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 2330150 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 81287 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.രോഗ മുക്തമായവരുടെ എണ്ണം ആറ് ലക്ഷത്തോടടുത്തു. ഇന്നലെ മാത്രം 6505 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 1867 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ കോവിഡ് മൂലം ജീവന്‍ നഷ് ടമായവരുടെ എണ്ണം 39014 ആയി. 29057 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 738792 ആയി. ഇതില്‍ 68269 പേരാണ് രോഗ മുക്തരായത്.

സ്‌പെയിനില്‍ ഇന്നലെ മാത്രം 637 പേര്‍ മരിച്ചതോടെ മരണസംഖ്യ 20639 ആയി.ഇറ്റലിയില്‍ 482 പേരും ഫ്രാന്‍സില്‍ 642 പേരും കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 23227 ആയി ഉയര്‍ന്നു.ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപതിനായിരത്തോടടുത്തു.ബ്രിട്ടനില്‍ കോവിഡ് മരണ നിരക്ക് വര്‍ധിച്ചു.888 പേര്‍ ഇന്നലെ മാത്രം മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 15464 ആയി.തുര്‍ക്കിയില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ പുതുതായി 3783 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply