ട്രംപിനു പിന്നാലെ ഡബ്ലിയു എച്ച് ഓ ചീഫ് രാജിക്കായി റിപബ്ലിക്കന്‍ പാര്‍ട്ടിയും


ഡബ്ലിയു എച്ച് ഓ ചീഫ് രാജിവെക്കുന്നത് വരെ സംഘടനക്ക് അമേരിക്ക ഒരു സഹായവും നല്‍കില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സംഘടന കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ചൈനയെ സഹായിച്ചെന്നും ആക്ഷേപിച്ച് ട്രംപ് സഹായങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെ പിന്തുണച്ച് കൊണ്ട് 17 റപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും വിദേശമന്ത്രാലയത്തിന് കത്ത് സമര്‍പ്പിച്ചത്. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അദ്‌നാം ഗബ്രയുസ് രാജി വെക്കുന്നത് വരെ ഫണ്ട് നല്‍കാന്‍ പിന്തുണക്കില്ലെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. സംഘടക്ക് സഹായം വെട്ടിക്കുറച്ചുളള ട്രംപിന്റെ പ്രഖ്യാപനം പരക്കെ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു.സംഘടനയുടെ പുനക്രമീകരണം തന്നെ ആവശ്യമുണ്ടെന്നും എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി

Leave a Reply