കോവിഡ് മൂലമുണ്ടായ സാമ്പത്തിക സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും ഇന്ത്യ 1.9 % വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് വ്യക്തമാക്കി. ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും കാര്‍ഷിക ഉത്പാദനത്തില്‍ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ജി 20 രാജ്യങ്ങളില്‍ മികച്ച വളര്‍ച്ചാനിരക്ക് ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സാമ്പത്തിക സാഹചര്യത്തെ മറികടക്കാന്‍ പുതിയ നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചു. ബാങ്കിംഗ് മേഖലക്ക് 50000 കോടി രൂപ അനുവദിച്ചതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. റിവേഴ്സ് റിപ്പോ നിരക്ക് 4 % ശതമാനത്തില്‍ നിന്ന് 3.75% ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 27 ന് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന്റെ തുടര്ച്ചയൊന്നോണമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ സാമ്പത്തിക നടപടികള്‍. ബാങ്കിംഗ് മേഖലക്ക് അനുവദിച്ച 50000കോടി രൂപ നബാര്‍ഡ് , എസ്.ഐ.ഡി.ബി.ഐ, എന്‍.എച്ച്.ബി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിതരണം ചെയ്യാനാണ് ആര്.ബി.ഐ ലക്ഷ്യമിടുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ ചെറികിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായകരാമാവും.