കോവിഡ്-19 : കേളി ഹെൽപ്ഡസ്ക് പ്രവർത്തനം ആരംഭിച്ചു

റിയാദ് : മഹാമാരിയായ കോവിഡ് 19ന്റെ പ്രതിരോധാർത്ഥം സൗദി സർക്കാർ കൈക്കൊണ്ട സമ്പൂർണ്ണ അടച്ചിടലിനെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി കേളി ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.

സമ്പൂർണ്ണ അടച്ചിടലിനെ തുടർന്ന് ഒട്ടുമിക്ക വ്യവസായ -കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കാത്തത് മൂലം നിരവധി തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ലേബർ ക്യാമ്പുകളിലും വീടുകളിലുമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ കഴിയുകയാണ്. സർക്കാർ-സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകളും പലവിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അടച്ചുപൂട്ടൽ മൂലം സന്ദർശക വിസയിൽ എത്തിയ പലരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

ഇവരുടെയൊക്കെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഭക്ഷണവും മരുന്നുകളും വേണ്ടവർക്ക് അതെത്തിക്കാനും മറ്റുള്ള പ്രശ്നങ്ങൾക്ക് അധികൃതരുടെ പിന്തുണയോടെ സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താനുമാണ് കേളി ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പറുകൾ : ബാലു വെങ്ങേരി – 050 723 2664, രാജൻപള്ളിത്തടം – 050 891 9867 (അൽ ഖർജ്), മനോഹരൻ – 053 306 4909, ബേബിക്കുട്ടി – 050 706 4491 (ന്യൂ സനയ), റഫീഖ് ചാലിയം – 059 504 9193 (അസീസിയ), മുരളി – 055 389 1514 (അതീഖ), സുരേഷ് ചന്ദ്രൻ – 050 324 5189, ഗഫൂർ – 053 596 6803 (സനയ 40), ബാലകൃഷ്ണൻ- 050 164 2500,അർഷിദ് കൂവ – 054 618 4061 (സുലൈ), ഉമ്മർ വി പി -050 359 1110, സുനിൽ കുമാർ – 053 635 5893 (മലാസ്), അനിൽ അറക്കൽ- 057 134 6145, പ്രഭാകരൻ – 055 035 4012 (ബത്ത), കുമാർ-050 106 5372, സുനിൽ സുകുമാരൻ – 050 230 1589 (റോദ), ജോഷി – 057 627 4486 (നസീം), അലി കെ വി-053 303 9836, മധു ബാലുശ്ശേരി- 053 062 3948 (ബദിയ), ചന്ദ്രചൂഡൻ-050 978 0515, പ്രദീപ് രാജ്-054 456 8276 (ഉമ്മൽ ഹമാം), ഷമീർ-050 426 2841 (മുസാമിയ), റഷീദ്-050 212 2254, പ്രകാശൻ-053 577 1710 (ദവാദ്മി).

Leave a Reply