സൗദിയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവ്

മക്ക : സൗദിയിൽ 435 പേർക് ഇന്ന് കോവിഡ് 19 സ്ഥിരീ കരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ covid 19 സ്ഥിരീ കരിച്ചവരുടെ എണ്ണം 5369 ആയി ഉയർന്നു.
റിയാദിലാണ് ഇന്ന് കൂടുതൽ പേർക് കോവിഡ് 19 സ്ഥിരീകരിച്ചത്.
114 പേർക്കാണ് ഇന്ന് റിയാദിൽ കോവിഡ് 19 സ്ഥിരീ കരിച്ചത്.

മക്കയിൽ 111 , ദമ്മാം 69, മദീന 50, ജിദ്ദ 46, തബൂക് , ഹുഫൂഫ് 16, ബുറൈദ 10, ദഹ്റാൻ 7, തബൂക് 4, ബുറൈദ 2 പേർക്കും ഹാഇൽ, ഖർജ്, അൽബാഹ, അബഹ, ബിഷാഹ്, സമത, താഇഫ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്
8 മരണമാണ് ഇന്ന് ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് 19 ബാധിച് മരിച്ചവരുടെ എണ്ണം 73 ആയി ഉയർന്നു .
84 പേരാണ് ഇന്ന് പതുതായി രോഗമുക്തി നേടിയത് ഇതോടെ 889 പേർ രാജ്യത്ത് രോഗമുക്തി നേടിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗികളുടെ എണ്ണം കുറയുന്നതും രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുന്നതും ആശാവഹമാണെങ്കിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് രോഗം വ്യാപിക്കാൻ കാരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply