പരിശീലനത്തിനിടെ പാകിസ്ഥാൻ യുദ്ധവിമാനം തകർന്ന് രണ്ട് മരണം

0
197


ഇസ്ലാമാബാദ്: പതിവ് പരിശീലന പറക്കലിനിടെ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ പാകിസ്ഥാൻ യുദ്ധവിമാനം തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന ഇൻസ്ട്രക്ടർ ഉമർ, ട്രൈയിനി പൈലറ്റ് ലെഫൻ്റനൻ്റ് ഫൈസാൻ എന്നിവര്‍ മരിച്ചു. മറ്റു ആളപായമൊന്നുമില്ലെന്നും സൈന്യം വ്യക്തമാക്കി. തകർച്ചയ്ക്ക് കാരണം പുറത്ത് വിട്ടിട്ടില്ല.
ഫെബ്രുവരിയിൽ ഒരാഴ്ചക്കിടെ രണ്ടെണ്ണം ഉൾപ്പെടെ പാക്കിസ്ഥാൻ്റെ സായുധ സേനയുടെ ഈ വർഷത്തിൽ മാത്രം നാലാമത്തെ യുദ്ധവിമാനമാണ് തകർന്നത്.
മാർച്ച് 11ന് തലസ്ഥാന നഗരിയായ ഇസ്ലാമാബാദിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് വിംഗ് കമാൻഡർ നുമാൻ അക്രം കൊല്ലപ്പെട്ടതാണ് അവസാനമായി തകർന്നത്.
അതിനു മുമ്പ് ഫെബ്രുവരി 12 ന് പെഷാവറിൽ നിന്ന് 69 കി.മി. അകലെയായി തക്ത് ഭായി എന്ന സ്ഥലത്തും ,ഫെബ്രുവരി 7 ന് പരിശീലന പറക്കലിനിലിടെ വ്യോമസേനയുടെ വിമാനം പഞ്ചാബിലെ ഷോർക്കോട്ടിലുമായാണ് തകർന്ന് വീണത്.

Leave a Reply