കോവിഡ് കാലം:സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ മത്സരം

0
322

ദുബൈ :കൊറോണക്കാലത്തു വീട്ടിലിരുന്നുള്ള സർഗാത്മക പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ സംവിധായകയും നിർമ്മാതാവുമായ സെനോഫർ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സെൻ ഫിലിം പ്രൊഡക്ഷൻസ് ഓൺലൈൻ മത്സരം സംഘടിപ്പിക്കും . ഒരു മിനിറ്റിൽ താഴെയുള്ള ഒരു ക്രിയേറ്റീവ് ടിക് ടോക്ക് വീഡിയോ സൃഷ്ടിക്കുകയാണ് വേണ്ടത് .സമ്പർക്ക നിരോധ കാലത്തു നിങ്ങൾ എങ്ങനെ പോസിറ്റീവായി തുടരുമെന്ന് കാണിക്കാനാണിത് .ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും @zenofar_fathima, @youthvlogawards_dxb എന്നിവയിൽ ടാഗ് ചെയ്‌താൽ മതി . ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിജയികളെ തിരഞ്ഞെടുക്കും 1000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്യും! കൊറോണ ക്കാലത്തെ പ്രയാസകരമായ സമയങ്ങളിൽ സന്തോഷകരമായ മാനസികാവസ്ഥക്കുള്ള അവബോധം വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് സെനോഫർ വ്യക്തമാക്കി . ഈ മാസം Z’s Q10 എന്ന് വിളിക്കുന്ന ഒരു ടോക്ക് ഷോയും സെനോഫർ അവതരിപ്പിക്കും .

Leave a Reply