ഇറാഖ്: വടക്കന്‍ ഇറാഖിലെ ഖയ്യാറ വ്യേമതാവളത്തില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറുന്നു. ശത്രു കേന്ദ്രങ്ങളില്‍ ശക്തമായ റോക്കറ്റാക്രമണം നടത്തിയാണ് പിന്മാറ്റം.
സൈനികര്‍ അപകടത്തിലാകാനുളള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഈ പിന്മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാന് പ്രതിരോധതലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നുണ്ട്്. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്ന് ഇറാന് അനുകൂലികളായ ഇറാഖ് പൗരന്മാരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറാഖിലെ വിവിധ സൈനികമേഖലകളില്‍ ശക്തമായ റോക്കറ്റാക്രമണം ഉണ്ടാവുകയും നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു