ഇന്ത്യയില്‍ 724 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 47 വിദേശപൗരന്മാരും ഇതിലുള്‍പ്പെടുന്നു. ഇതിനകം കൊവിഡ് 19 പിടിപെട്ട് 17 പേര് മരിച്ചു. 67 പേര്‍ക്ക് രോഗം ഭേദമായി. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലാണ് ഏറ്റവുമധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എട്ടു വിദേശപൗരന്മാര്ക്കുള്പ്പെടെ 137 പേര്‍ക്ക് രോഗം പിടിപെട്ടു. ഇതില്‍ 11 പേര്‍ക്ക് രോഗം മാറി. മഹാരാഷ്ട്രയില്‍ 130 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവര്‍ നാലു പേര്. കര്‍ണാടകയില്‍ 55 പേര്‍ക്കാണ് രോഗമുള്ളത്. രണ്ട് പേര് മരിച്ചു.
ഡല്‍ഹിയില്‍ 36, ഗുജറാത്തില്‍ 43, പഞ്ചാബില്‍ 33, രാജസ്ഥാനില്‍ 41, തെലങ്കാനയില്‍ 45, ഉത്തര്‍ പ്രദേശില്‍ 41, തമിഴ്നാട്ടില്‍ 29 , ഹരിയാന 30 എന്നിങ്ങനെയാണ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം. ബീഹാറിലും ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും മധ്യപ്രദേശിലും പഞ്ചാബിലും തമിഴ്നാട്ടിലും ബംഗാളിലും ഒരാള്‍ വീതവും മഹാരാഷ്ട്രയില്‍ നാലു പേരും ഗുജറാത്തില്‍ മൂന്നു പേരും കര്‍ണാടകത്തില്‍ രണ്ടു പേരുമാണ് മരിച്ചത്.
വേള്‍ഡ് ഒ മീറ്ററിന്റെ കണക്കുപ്രകാരം ലോകമെമ്പാടുമായി 5,32,263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24,090 പേര് മരിച്ചു. ഏറ്റവും അധികം പേര്‍ക്ക് രോഗം പിടിപെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 85,594 കേസുകളാണ് അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്. 1,300 പേര് മരിച്ചു. ഇറ്റലിയില്‍ 8215, സ്പെയിനില്‍ 4365, ചൈനയില്‍ 3292, ഇറാനില്‍ 2234, ഫ്രാന്‍സില്‍ 1696 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.