Home Blog
കണ്ണൂർ: കടവത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെയുണ്ടായ ബോംബേറിലും സംഘർഷത്തിലും സാരമായ പരിക്കേറ്റ മൻസൂർ (21) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചേ 2.30 തോടെ മരണപ്പെട്ടത്. ചൊവ്വാഴ്ച നടന്ന നിയസഭ ഇലക്ഷനിൽ സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്തു എന്നാരോപിച്ചതിനായിരുന്നു പ്രദേശത്തേയൂത്ത് ലീഗ് സെക്രട്ടറിയായ മുഹ്സിൻ മുസ്തഫ യേയും സഹോദരൻ മൻസൂറിനെയും അവരുടെ വീടിൻ്റെ പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ടത്.വെട്ടേറ്റ മൻസൂറിൻ്റെ കാൽ പൂർണ്ണമായും അറ്റ് തൂങ്ങിയ നിലയിലായിരുന്നു ഉടനെ തലശ്ശേരിയിലെ സഹകരഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും...
തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക് വഴിയും മറ്റും ഇതിനായുളള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ശ്രദ്ധേയമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ! മറ്റൊന്നുമല്ല അത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവാണ്! തിരിച്ചു വരവ് എന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പുകളിൽ ഇനി പൂർണ്ണസമയം കുഞ്ഞാപ്പയെന്ന അവരുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാകും! ...
എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി വര്‍ത്തിച്ചത്.വൈവിധ്യങ്ങള്‍ ഭാരതമെന്ന ഏകാത്മകയില്‍ അസൂയാവഹമായ രീതിയില്‍ സുന്ദരമായി സമ്മേളിച്ചപ്പോള്‍ ഇന്ത്യയുടെ മേല്‍വിലാസം നാനാത്വത്തില്‍ ഏകത്വം(യൂണിറ്റി ഇന്‍ ഡൈവേഴ്സ്ററി)എന്ന പേരില്‍ ലോകത്തിന് മുന്നില്‍ അതുല്യമായി മാറി.അധിനിവേശ ശക്തികള്‍ നിരന്തരമായി ഇന്ത്യന്‍ മണ്ണിലേക്ക് കണ്ണെറിഞ്ഞപ്പോഴും ബഹുസ്വരതയില്‍ അടിയുറച്ച ഇന്ത്യയുടെ ദേശീയത അതിനെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും തക്കവണ്ണം പ്രാപ്തമായിരുന്നതായി ചരിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്....
നമ്മുടെ ഭാഷ ദേശം  നിറം വർഗ്ഗം എന്നിവ വ്യത്യസ്തങ്ങളായിരിക്കാം അപ്പോഴും നമ്മെ ഒരേ മാലയിൽ ചേർത്ത് കെട്ടുന്ന ഒറ്റവികാരമാണ് നാം ഭാരതീയർ എന്നത്....നാം ചേർന്നുനിന്നാൽ നമ്മെ  ആർക്കും ഭിന്നിപ്പിക്കാനാവില്ല ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.
കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. മുഖ്യമന്ത്രിക്കൊപ്പം ഒപ്പം കരിപ്പൂർ സന്ദർശിച്ച 7 മന്ത്രിമാരും ആരും നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി, മന്ത്രിമാരായ എസി മൊയ്തീൻ, കെ കെ ശൈലജ, കെ ടി ജലീൽ ഇ പി ജയരാജൻ, കടന്നപ്പള്ളി...
കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍...
ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു.ലോകോത്തര ബ്രാന്‍ഡുകള്‍  ഉള്‍പ്പെടെ 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉല്‍പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷാര്‍ജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളില്‍...
സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാ‍ർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു രാജ്യത്തിന്‍റെ പേര് പരാമ‍ർശിക്കാതെയാണ് പ്രസ്താവനയെങ്കിലും ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ ഇതോടെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാന്‍ നിർബന്ധിതമാവുകയാണ്.തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതും, ക്വാട്ട സംവിധാനത്തില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ടെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു. തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ ധാരണാ പത്രം റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന...
ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വരുന്ന യാത്രാക്കാർ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ വിമാനകമ്പനികള്‍ വ്യക്തമാക്കി. എയർഇന്ത്യാ എക്സ് പ്രസും എയർ ഇന്ത്യയും ഫ്ളൈ ദുബായുമാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുളളത്. ഇതുവരെ 72 മണിക്കൂറിനുളളിലെ പരിശോധനാഫലമുണ്ടെങ്കില്‍ യാത്ര അനുവദിക്കുമായിരുന്നു. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. https://twitter.com/FlyWithIX/status/1384108753159483408?s=20 സാമ്പിളെടുക്കുന്ന സമയവും റിപ്പോർട്ട് ലഭിക്കുന്ന സമയവും ...
ഷാർജ : മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്‍റെ സ്മരാണാർത്ഥം നല്‍കുന്ന സികെ ചന്ദ്രപ്പന്‍ സ്‌മൃതി പുരസ്‍കാരത്തിന് മാധ്യമപ്രവ‍ർത്തകനായ അരുൺ രാഘവന്‍ അർഹനായി. സി കെ ചന്ദ്രപ്പന്‍റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇ യുടെ ഷാർജ ഘടകം എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. മാധ്യമപ്രവർത്തകനായ രമേഷ് പയ്യന്നൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി...
അബുദബി : ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ ഹൃസ്വസന്ദ‍ർശനത്തിനായി യുഎഇയിലെത്തി. അബുദബിയില്‍ യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുളള ചരിത്രബന്ധത്തെ കുറിച്ചടക്കമുളള കാര്യങ്ങള്‍ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചർച്ചയില്‍ വിഷയമായി. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ-വാണിജ്യബന്ധങ്ങളില്‍ കൂടുതല്‍ സഹകരമുള്‍പ്പടെയുളള വിഷയങ്ങളും ചർച്ചയില്‍ ഉയർന്നുവന്നു. ആഗോള തലത്തില്‍ തന്നെ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയുളള നീക്കങ്ങളും...
കോവിഡ് വ്യാപനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.ചികിത്സ, പ്രതിരോധം ഗവേഷണം, ക്രൈസിസ് മാനേജ്മെൻറ് തുടങ്ങിയ തലങ്ങളിലാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ ഇവയാണ്. 1)ആശുപത്രികളിൽ അഡ്മിഷൻ പ്രോട്ടോകോൾ ഉണ്ടാകണം 2)ഐ സി യു, വെൻറിലേറ്റർ എന്നിവർക്കായി കോമൺ ഉണ്ടാക്കണം 3)ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കണം. 4)എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കിടക്ക സജ്ജമാക്കണം . 5)ജീവൻരക്ഷാ മരുന്നുകളുടെയും ഓക്സിജൻ സിലിണ്ടർ കൂടെയും...
ഡൽഹി :കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശേഷി മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിൻറെ രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാനും ഓക്സിജന്റെ ലഭ്യതാകുറവ് പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വെക്തമാക്കി. കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും, സംസ്ഥാനങ്ങളെ...
ദുബായ് : ദുബായ് ഷാർജ യാത്ര എളുപ്പമാക്കുന്ന അല്‍ ഖവനീജ് റോഡുകളുടെ വികസന പദ്ധതി പൂർത്തിയായി. റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തതായും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റ്സ് റോജില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലേക്കുളള യാത്രാസമയം 9 മിനിറ്റാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ടനേട്ടം. നിലവില്‍ 25 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടത്. അല്‍ ഖവനീജ് ഇന്‍റർസെക്ഷനിലെ വാഹനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വർദ്ധനവുണ്ടാകും. നിലവില്‍ 8000 വാഹനങ്ങളാണ് കടന്നുപോകുന്നത്.
ദുബായ് : കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു റമദാൻ ബ്ലഡ് ഡോനെഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ദുബായ്. കെ എം സി സി കാസർകോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്‍റ് ഹകീം കുന്നിൽ ഉദ്ഘാടനം ചെയ്തു. രക്തദാനമെന്നത് ഏറ്റവും വലിയ സാമൂഹ്യസേവനമാണെന്ന് ഡി സി സി പ്രസിഡന്‍റ് ഹകീം കുന്നിൽ അഭിപ്രായപെട്ടു. ...
തിരുവനന്തപുരം∙ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്സീനുകൾ ഉടൻ സംസ്ഥാനത്തിനു വേണം. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളി,ശനി ദിവസങ്ങളിൽ നടത്തിയിട്ടുള്ള രണ്ടരലക്ഷം പരിശോധനകളുടെ ഫലം ഇന്ന് ശേഖരിച്ചു അടുത്ത സമയം തന്നെ പ്രഖ്യാപിക്കും. രോഗവ്യാപന നിരക്ക് ഉയര്‍ന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍...
ദുബായ് : പ്രണയിക്കുന്നവരേയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരേയുമെല്ലാം ആക‍ർഷിക്കുന്നതാണ് ദുബായിലെ ലൗ ലേക്ക്. ലൗ ലേക്കിന് പിന്നാലെ ചന്ദ്രക്കലയുടെ ആകൃതിയിലൊരുങ്ങിയ തടാകമാണ് ഇപ്പോള്‍ സഞ്ചാരികളെ ആകർഷിക്കുന്നത്. അല്‍ കുദ്രയിലാണ് ചന്ദ്രക്കലതടാകമുളളത്. ചന്ദ്രന് ചുറ്റും നക്ഷത്രങ്ങളെങ്ങനെയോ അതുപോലെയാണ് ചന്ദ്രക്കലതടാകത്തിന് ചുറ്റുമുളള കുറ്റിച്ചെടികളും മണ്‍കൂനകളും. മോസ്താഫയെന്ന ഫോട്ടോ ഗ്രാഫർ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
ജിസിസി : യുഎഇയില്‍ ഇന്നലെ 1843 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1506 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച 493266 പേരില്‍ 476518 പേർ രോഗമുക്തി നേടി. 198135 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1843 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1547 ആണ് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത മരണങ്ങള്‍. രാജ്യത്ത് ഇന്നലെ 102340 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതുവരെ 9,489,684 ഡോസ് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞു....

MOST POPULAR

HOT NEWS