മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിം അധികാരമേറ്റു


കോലാലാംപൂർ :-
മലേഷ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിം അധികാരമേറ്റു.

വൈകുന്നേരം 5 മണിക്ക് ഇസ്താന നെഗാരയിൽ മലേഷ്യൻ രാജാവ് അൽ- സുൽത്താൻ അബ്ദുള്ള റിയാതുദ്ധീൻ അൽ മുസ്തഫ ബില്ല ഷാക്ക്‌ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
മലേഷ്യയിൽ ഈ മാസം 19 ന് പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. അത് കൊണ്ടു തന്നെ ഒരു മുന്നണിക്കും സർക്കാർ ഉണ്ടാകാൻ കഴിയാത്തത് കൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ മലേഷ്യൻ രാജവുമായി പലതവണയായി നടന്ന കൂടിയാലോചനകൾ ശേഷമാണ് 82 സീറ്റ് നേടിയ പക്കാട്ടാൻ ഹരപ്പാൻ മുന്നണി 30 സീറ്റ് നേടിയ ബാരിസാൻ ദേശീയ മുന്നണിയും മറ്റു ചെറുപാർട്ടികളുടെയും പിന്തുണയോടെ അൻവർ ഇബ്രാഹിം അധികാരത്തിലത്തിയത്.
73 സീറ്റ് നേടിയ പെരികത്താൻ ദേശീയ മുന്നണിയാണ് പ്രതിപക്ഷത്തുള്ളത്.
നൗഷാദ് വൈലത്തൂർ
മലേഷ്യ


Leave a Reply