വ്യവസായ എക്സ്പോ 2022 ന് തുടക്കമായി.

കോഴിക്കോട് : കേരള സർക്കാർ 2022 സംരംഭക വർഷമായി ആഘോഷിക്കപ്പെടുന്ന വേളയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി വ്യവസായ വാണിജ്വ വകുപ്പ്- ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ
വ്യവസായ പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു.
2022 നവംബർ 22 മുതൽ 26 വരെ നടക്കുന്ന മേളയിൽ പരമ്പരാഗതവും നവീനവുമായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. മാനാഞ്ചിറ സി.എസ്.ഐ. കത്തീഡ്രൽ ഹാളിൽ വെച്ച് നടക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ബഹു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.
ജില്ലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചെറുകിട വ്വവസായ ഉൽപ്പന്നങ്ങളെ നേരിൽ പരിചയപ്പെടാനുള്ള സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും പുതു വ്യവസായങ്ങളെ പ്രോത്സാഹിപിക്കണമെന്നും മേയർ അഭ്വർത്ഥിച്ചു.

Leave a Reply