പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരുക്ക്. ഇതില്‍ ഒരു കുട്ടിയുടെ ഉള്‍പ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം.ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേരോളം വാഹനത്തില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മൊബൈല്‍ നെറ്റ് വര്‍ക്കിന് പ്രശ്‌നമുള്ള സ്ഥലമാണ് ഇവിടെ. അത് കൊണ്ട് തന്നെ അപകട വിവരം പുറത്തിറയാൻ വൈകിയെന്ന് റിപ്പോർട്ടുകൾ

Leave a Reply