ഐഎസ്എലിൽ 150ാം പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വലവിജയം.

ഗുവാഹത്തി:  ഐ.എസ്.എലിൽ 150ാം പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വലവിജയം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത.് മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഡബിളും ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റിക്കോസിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും വിജയവഴിയിൽ എത്തിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല.  56–ാം മിനിറ്റിൽ  ദിമിത്രിയോസ് ഡയമന്റിക്കോസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയത്. പിന്നീട് 85–ാം മിനിറ്റിൽ സമദിന്റെ ഗോളോടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തി. ഫൈനൽ വിസിലിന് ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സമദിന്റെ അടുത്ത ഗോൾ. മൂന്നു തോൽവികൾക്ക്, എതിരില്ലാത്ത മൂന്നൂ ഗോളുകളോടെ ബ്ലാസ്റ്റേഴ്‌സ് ജയം!

Leave a Reply