തിരൂരില്‍ ബന്ധുക്കളായ പിഞ്ചുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു
തിരൂര്‍: കളിക്കുന്നതിനിടെ ബന്ധുക്കളും സമീപവാസികളുമായ പിഞ്ചുകുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത് എല്‍ഐസിക്ക് പിന്നില്‍ കാവുങ്ങല്‍ പറമ്പില്‍ നൗഷാദിന്റെ മകന്‍ അമന്‍ സയാന്‍(3), പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ റഷീദിന്റെ മകള്‍ ഫാത്തിമ റയ്യ(4) എന്നിവരാണ് മരിച്ചത്. 
 
അമന്‍ സയാന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ കുട്ടി ഇറങ്ങിയോടുകയും റഷീദിന്റെ വീട്ടിലെത്തി ഫാത്തിമ റയ്യയെയും കൂട്ടി കളിക്കാന്‍ പോവുമ്പോഴാണ് അപകടം. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ പൊതുകുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറച്ചുകെട്ടിയിട്ടുള്ള കുളത്തിന്റെ വാതില്‍ തുറന്നിട്ടിരുന്നതിനാലാണ് കുട്ടികള്‍ കുളത്തില്‍ വീണത്. 

Leave a Reply