യൂത്ത് ലീഗ് സംസ്ഥാന സമ്മേളനങ്ങൾക്ക് ഗുജറാത്തിൽ തുടക്കം ; ഉത്തർപ്രദേശിൽ നാളെ

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനങ്ങൾക്ക് ഗുജറാത്തിൽ തുടക്കം ; ഉത്തർപ്രദേശിൽ നാളെ
ഡൽഹി : രാജ്യത്ത് യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധി സമ്മേളനങ്ങൾക്ക് ഗുജറാത്തിൽ തുടക്കമായി.
അഹമ്മദാബാദ് ഹജ്ജ് ഹൗസിൽ നടന്ന ഗുജറാത്ത്‌ സംസ്ഥാന യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി ഉൽഘാടനം ചെയ്തു. ജുനൈദ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. ഷകീൽ ശിന്ദി, സയ്യിദ് റഊഫ്, കെ.ഫൈസൽ പ്രസംഗിച്ചു.
പുതിയ സംസ്ഥാന ഘടകങ്ങൾ രൂപീകരിക്കലും നിലവിലുള്ളവ പുന:സംഘടിപ്പിക്കലുമാണ് സംസ്ഥാന സമ്മേളനങ്ങളുടെ ലക്ഷ്യം. 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും ഈ സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കും.
ഉത്തർപ്രദേശ് സംസ്ഥാന യൂത്ത് ലീഗ് സമ്മേളനം ഒക്ടോബർ 29, 30 തിയ്യതികളിൽ മീററ്റിൽ നടക്കും. നാളെ ആരംഭിക്കുന്ന ദ്വിദിന യുപി സമ്മേളനം
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉൽഘാടനം ചെയ്യും. ദേശീയ കമ്മിറ്റി പ്രതിനിധികളായി ടിപി അഷ്‌റഫലി, ഷിബു മീരാൻ, സികെ ശാക്കിർ പങ്കെടുക്കും.
പതിനാറ് സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് പ്രതിനിധി സമ്മേളനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു അറിയിച്ചു.

Leave a Reply