തേഞ്ഞിപ്പലത്തിന്റെ വഴികൾ അടച്ചു കെട്ടരുത് ദേശീയപാത കർമ്മസമിതി



ദേശീയപാത 66 ൻെറ വികസന പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു പ്രദേശത്തിന്റെ മുഴുവൻ ജനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം ജനസൗഹൃദ ദേശീയപാത കർമ്മസമിതി സമര പ്രഖ്യാപന കണ്‌വെൻഷൻ സംഘടിപ്പിച്ചു.തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിനെ രണ്ടായി മുറിച്ചുകൊണ്ട് ഒരു വൻമതിൽ രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് എത്തി ച്ചേരുന്നതിന് ചേളാരി,പാണമ്പ്ര ,കോഹിനൂർ എന്നിവിടങ്ങളിൽ ആവശ്യമായ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന നിരവധി നിവേദനങ്ങൾ നൽകിയിട്ടും അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് നടന്ന സമരപ്രഖ്യാപന കണവെൻഷൻ വള്ളിക്കുന്ന് എം.എൽ.എ പി.അബ്ദുൽ ഹമീദ്‌ മാസ്ററർ ഉദ്ഘാടനം ചെയ്തു.കർമ്മ സമിതി ചെയർമാൻ പി.കെ.പ്രദീപ്‌മേനോൻ അദ്ധ്യക്ഷത വഹിച്ചു. എ.പി.ഇബ്രാഹിം മുഹമ്മദ്, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ,പി.എം.അഹമ്മദ്ബാവ ക്രസന്റ്),ടി.പി.സുരേന്ദ്രനാഥ്,എം.വിജയൻ,അബുലൈസ് തേഞ്ഞിപ്പലം, പഞ്ചായത്ത് മെമ്പർ ജാഫർസിദ്ദീഖ്, കെ.പി.സലീം,പാണമ്പ്ര ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply