ദർശനോത്സവം കലാസന്ധ്യ; സുരാജ് വെഞ്ഞാറന്മൂട് ദമ്മാമിലെത്തുന്നു.

ദമ്മാം.പ്രമുഖ ചാനലായ ദർശന ടിവിയുടെ ബാനറിൽ മലയാളത്തിലെ പ്രിയപ്പെട്ട കലാകാരന്മാരെ ഉൾപ്പെടുത്തി ദമ്മാമിൽ കലാസന്ധ്യ ഒരുക്കുന്നു.
നവംബർ നാലിന് വൈകീട്ട് അൽകോബാർ സിഗ്നേച്ചർ ഹോട്ടലിലാണ് പരിപാടി.
ഒരുപതിറ്റാണ്ടിലധികമായി കുടുംബസദസ്സുകളിലെ പ്രിയപ്പെട്ട ചാനലായ ദർശന ടിവിയുടെ പ്രചരണാർത്ഥമാണ് കലാസന്ധ്യ.
പരിപാടിയിൽ പ്രമുഖ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറന്മൂട് ഉൾപ്പടെ ഇരുപതോളം കലാകാരന്മാർ അണിനിരക്കുമെന്ന് സംഘാടകസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ചടങ്ങുകൾ ശശിതരൂർ എംപി ഉത്ഘാടനം ചെയ്യും.
സുരാജ് വെഞ്ഞാറന്മൂടിൻറെ നേതൃത്വത്തിൽ പുതുമയാർന്ന സ്കിറ്റുകളും ലൈവ് ഓർക്കസ്ട്രയിൽ സിനിമ പിന്നണി ഗായകരുടെ ഗാനമേളയും അരങ്ങേറും.പ്രമുഖ ഗായകരായ വിധു പ്രധാപ്, ആബിദ് കണ്ണൂർ, ഗായികമാരായ ജ്യോത്സ്ന, ഫാസില ബാനു, ശഹജ പുളിക്കൽ, ഫാരിഷ ഹുസൈൻ,ഷഹാന മിമിക്രി കലാകാരന്മാരായ കലാഭവൻ ജോഷി, മഹേഷ്‌ കുഞ്ഞിമോൻ, പ്രേംദാസ് അരീക്കോട് എന്നിവരും അകമ്പടി ചേരും.
കിഴക്കൻ പ്രവിശ്യയിലെ പ്രവാസിമലയാളികൾ ഇതുവരെ കാണാത്ത ദൃശ്യ- ശ്രാവ്യാനുഭവങ്ങൾക്കാണ് ദർശനോത്സവം സാക്ഷ്യം വഹിക്കുകയെന്ന് സംഘാടകർ അവകാശപ്പെട്ടു.ദമ്മാം റോയൽ മലബാർ ഹോട്ടലിൽ വെച്ച് കലാസന്ധ്യക്ക് വിപുലമായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
ഇറാം ഗ്രൂപ്പ് സി. ഇ. ഒ ഡോക്ടർ സിദ്ദിഖ് അഹമ്മദ്‌ മുഖ്യ രക്ഷാധികാരിയും,ദർശന ഡെപ്യൂട്ടി സി.ഇ.ഒ ആലിക്കുട്ടി ഒളവട്ടൂർ  ഇവന്റ് ഡയരക്ടരും ലോക കേരളസഭ അംഗം ജമാൽ വില്ല്യാപ്പള്ളി ചെയർമാനുമായി 301 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
റഹ്മാൻ കാരയാട് (ജനറൽ കൺവീനർ) 
മുജീബ് ഉപ്പട (പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ), സി. പി. ഷെരീഫ് ചോലമുക്ക് (കോ ഓർഡിനേറ്റർ ) സ്പീഡക്സ് ബാവ (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ), ഉമ്മർ വളപ്പിൽ (റിസപ്‌ഷൻ കമ്മിറ്റി ചെയർമാൻ ), മുത്തു തലശ്ശേരി (സ്റ്റേജ് ), അഷ്‌റഫ്‌ ആളത്ത് (മീഡിയ), ഫൈസൽ ഇരിക്കൂർ ( സോഷ്യൽ മീഡിയ), സഹീർ മജ്ദാൽ (ടെക്നിക്കൽ സപ്പോർട്ട് ), ഷിറാഫ് മൂലാട് (ലൈറ്റ് & സൗണ്ട് ) ഒപി ഹബീബ്, ഇക്ബാൽ ആനമങ്ങാട് (ഗതാഗതം ) ജമാൽ മീനങ്ങാടി (വളന്റീർ ) ശബ്‌ന നജീബ്, ഡോ. സിന്ധു ബിനു ( വനിതാ വിഭാഗം കോ ഓർഡിനേറ്റർ ) എന്നിവരാണ് മറ്റ് അംഗങ്ങൾ.

Leave a Reply