സകല മനുഷ്യരോടുമുള്ള സർവത്ര സ്നേഹവും കാരുണ്യവുമാണ് തിരുനബിയുടെ വ്യക്തിത്വത്തിൻ്റെയും സന്ദേശത്തിൻ്റെയും കാതലായ ഉള്ളടക്കമെന്ന് ഡോ. എം. പി. അബ്ദുസ്സമദ് സമദാനി

സകല മനുഷ്യരോടുമുള്ള സർവത്ര സ്നേഹവും കാരുണ്യവുമാണ് തിരുനബിയുടെ വ്യക്തിത്വത്തിൻ്റെയും സന്ദേശത്തിൻ്റെയും കാതലായ ഉള്ളടക്കമെന്ന് ഡോ. എം. പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. വിഭജനങ്ങളും വിവേചനങ്ങളുമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണാനും എല്ലാവരെയും ആദരിക്കാനുമാണ് പ്രവാചകാദ്ധ്യാപനങ്ങൾ ലോകത്തെ സജ്ജമാക്കുകയുണ്ടായത്. കംപാഷൻ സെൻ്ററിൽ സംഘടിപ്പിച്ച തിരുനബി(സ) സ്നേഹസാഗരം എന്ന വിഷയത്തിലുള്ള പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സമദാനി.
വർഗ്ഗീയവും വംശീയവുമായ അകൽച്ചകളും ലോകത്ത് വൻതോതിലുള്ള അസമാധാനം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്. പുരോഗമനം അവകാശപ്പെടുന്ന ഇക്കാലത്തും രാജ്യങ്ങൾക്കിടയിലുള്ള സംഘർഷത്തിൻ്റെ അന്തരീക്ഷം ഇല്ലാതാകുന്നില്ല. വ്യക്തിക്കകത്തും സമഹത്തിൻ്റെ ഉള്ളിലും വൻതോതിലുള്ള തമോഗർത്തങ്ങളാണ് രൂപപ്പെടുന്നത്. മനുഷ്യത്വത്തിൻ്റെയും നൈതികബോധത്തിൻ്റെയും വെളിച്ചം പരത്തിക്കൊണ്ട് ഈ അന്ധകാരത്തെ നേരിടേണ്ടതുണ്ട്. അതിനായിരിക്കണം മതവും രാഷ്ട്രീയവും കലയും സാഹിത്യവും മനുഷ്യൻ്റെ സകല വ്യവഹാരങ്ങളും പ്രയോജനപ്പെടുത്തേണ്ടത്.
പുരോഗമനവും പരിഷ്കാരവും അവകാശപ്പെടുന്ന ലോകത്ത് കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങൾ വർദ്ധിക്കുകയാണ്. മക്കളുടെ കാരുണ്യമില്ലായ്മക്ക് ഇപ്പോഴും വൃദ്ധമാതാപിതാക്കൾ ഇരയായിത്തീരുന്നു. മാതാവിനെ തീയിട്ടു കൊല്ലുന്ന മകനും മക്കൾ നോക്കാത്തതിനെ തുടർന്ന് ദയാവധത്തിന് ഹരജി കൊടുക്കുന്ന മാതാവും നമ്മുടെ കാലത്തിൻ്റെയും സമൂഹത്തിൻ്റെയും ദു:ഖ ജനകമായ മുദ്രകളായിത്തീരുകയാണ്. സമാധാനം നഷ്ടപ്പെട്ട വ്യക്തികളെ വേട്ടയാടാൻ മയക്കുമരുന്ന് പോലുള്ള മാരകമായ കാത്തിരിക്കുന്നു സമൂഹത്തെ മുഴുവൻ വിഴുങ്ങാൻ കാത്തുനിൽക്കുന്ന തക്ക മാരക ശക്തിയോടെ നിലകൊള്ളുന്ന ഇത്തരം പൈശാചിക പ്രവണതകൾ തിരിച്ചറിയാനും മനസ്സിൽതിരിച്ചറിഞ്ഞ വ്യക്തി മനസ്സിൽ സ്നേഹവും വിശ്വാസവും സ്നേഹവും രൂഢമൂലം ആകേണ്ടതുണ്ട് ജീവിച്ചിരിക്കുന്ന മനുഷ്യൻ മാത്രമല്ല മരണപ്പെട്ട മനുഷ്യൻറെ മൃതദേഹവും ആദരണീയം ആണെന്നാണ് എന്നാണ് വിശുദ്ധ നബി പഠിപ്പിച്ചത് എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ട്ടാണ് യാത്രം യാ തരം വിവേചനങ്ങൾ ഇല്ലാത്ത മനുഷ്യത്വത്തെ സാക്ഷാത്കരിച്ചു കൊണ്ടാണ് പ്രവാചകാധ്യാപനങ്ങളുടെ സാർത്ഥകമാകുന്നത്
സിദ്ദീഖ് വളാഞ്ചേരി ആദ്ധ്യക്ഷ്യം വഹിച്ചു. ടി. അബ്ദുൽ ഗഫൂർ മാസ്റ്റർ, ഫൈസൽ മൗലവി, ബഷീർ വെട്ടം, ഫൈസൽ മുനീർ കാലൊടി എന്നിവർ സംസാരിച്ചു

Leave a Reply