വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരണപ്പെട്ടത്. ദേശീയപാതയിൽ ചില്ലിംഗ് പ്ലാൻ്റിനു സമീപമായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. കാറിൽ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി അജിയെ സാരമായ പരിക്കുകളോടെ മേപ്പാടി മിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

Leave a Reply