ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി

തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. മൂന്ന് നായകളാണ് ചത്തത്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply