നിയമസഭാ കൈയാങ്കളിക്കേസ് പ്രതികൾ കോടതിയില്‍ ഹാജരായി

നിയമസഭാ കൈയാങ്കളിക്കേസ് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി കെ ടി ജലീല്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ്, കെ അജിത്ത് എന്നിവർ കോടതിയില്‍ ഹാജരായി. കോടതിയില്‍ ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ അഞ്ച് പേരും കുറ്റം നിഷേധിച്ചു. ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും.
 
അതേസമയം മറ്റൊരു പ്രതിയായ ഇ പി ജയരാജന്‍ കോടതിയില്‍ എത്തിയില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. അസുഖം കാരണം ഹാജരാകാനാകില്ലെന്നായിരുന്നു ഇ പി ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Leave a Reply