കുട്ടി ഡ്രൈവർമാർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

കുട്ടി ഡ്രൈവർമാർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. 13 വയസ്സ് പ്രായമുള്ള കുട്ടി ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കർശന നടപടി.
പ്രായപൂർത്തിയാവാത്ത
സ്കൂൾ വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേരുടെ രക്ഷിതാക്കൾക്കെതിരെയാണ് കർശന നടപടി എടുത്തത്. കോട്ടക്കൽ സ്വദേശിയായ രണ്ടുപേർ, കൊണ്ടോട്ടി , വണ്ടൂർ , മഞ്ചേരി സ്വദേശികൾക്കെതിരെയാണ് നടപടി എടുത്തത്.
രക്ഷിതാക്കൾക്ക് 25000 രൂപ പിഴ ചുമത്തി തുടർനടപടികൾക്കായി കേസ് കോടതിയിൽ സമർപ്പിച്ചു. നിലവിലുള്ള നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാൽ കുട്ടിയുടെ രക്ഷിതാവിന് മൂന്നു വർഷം വരെ തടവോ, ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്
അതിനുപുറമേ ഇത്തരം നിയമലംഘനങ്ങളിൽ പെടുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയില്ല.
കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുണ്ട്
കൂടാതെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴ അടച്ച് കേസ് തീർപ്പാക്കുന്നതിന് പകരം കോടതികൾ വഴി രക്ഷിതാക്കൾക്കെതിരെയും വാഹന ഉടമകൾക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ല ആർടിഒ .
ഒ പ്രമോദ് കുമാർ പറഞ്ഞു

Leave a Reply