ചരിത്രമെഴുതി സഫാരിയുടെ മൂന്നാം വാർഷിക ജൈത്ര യാത്ര

ഷാർജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ  സഫാരിയും  അതുൾക്കൊള്ളുന്ന മാളും മൂന്നാം വാർഷികം ആഘോഷിച്ചു. 

2022 സെപ്തംബര്‍ 4 ന്‌ മൂന്നാം വാർഷികാഘോഷ ഭാഗമായി സഫാരിയിൽ ഒരുക്കിയ വർണാഭമായ ചടങ്ങിൽ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹിന്‍ ബക്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, മുഖ്യാതിഥിയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി നസീര്‍ ടി.വി. ചടങ്ങില്‍ പങ്കെടുത്തു. സാമൂഹ്യപ്രവര്‍ത്തകരായ ഇ.പി. ജോണ്‍സണ്‍, ചാക്കോ ഊളക്കാടന്‍, കെ.എം.സി.സി. ദുബൈ വൈസ് പ്രസിഡന്റ് റയീസ്, കെ.എം.സി.സി. നേതാക്കളായ സൈനുദീന്‍ ചേലേരി, റഗ്ദാദ് മൊഴിക്കര, തുടങ്ങീ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സംബന്ധിച്ചു. ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സഫാരി മാളിന്റെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ വര്‍ണാഭമായി.

ഒരു ഹൈപ്പർ മാർക്കറ്റിന് ഇത്രയ്ക്കധികം ജനപ്രിയവും ഹൃദ്യവുമായി മാറാം എന്നതിന്റെ കാലയളവാണ് യുഎഇയിലെ ഉപഭോക്താക്കൾക്ക് ഈ മൂന്നു വർഷവും സഫാരി സമ്മാനിച്ചത് എന്നും, ഉപഭോക്താക്കൾക്ക് ഇതു വരെ പരിചിതമല്ലാതിരുന്ന പുത്തൻ ആശയങ്ങളും നിരവധി വമ്പൻ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സഫാരി രാജ്യത്തെ ഹൈപർ മാർക്കറ്റുകളുടെ മുൻപന്തിയിൽ ഇന്ന് അനുപമമായ സ്ഥാനം നേടിയിരിക്കുകയാണ് എന്നും ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.

365 ദിനവും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷനുകളും, ഓഫറുകളും, വിലക്കിഴിവുകളും റാഫിള്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നടപ്പാക്കിയ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റും സഫാരിയെ പോലെ ജിസിസിയില്‍ തന്നെ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും, വിട്ടുവീഴ്ച ചെയ്യാത്ത ഗുണമേന്മയും താങ്ങാനാകുന്ന ഏറ്റവും മികച്ച വിലയും എന്ന ഒറ്റക്കാര്യം തന്നെ മതി സഫാരി യു.എ.ഇ വിപണിയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് എന്താണെന്ന് ബോധ്യപ്പെടാന്‍ എന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഷഹിന്‍ ബക്കര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ ഏത് സമയത്തും സഫാരിയില്‍ എത്തുന്ന ഉപഭോക്താവിന് ഏതെങ്കിലും ഒരു പ്രൊമോഷനെങ്കിലും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും. കോവിഡ് കാലഘട്ടങ്ങളില്‍ ബാച്ചിലേഴ്‌സിനായാലും, ഫാമിലീസിനായാലും അകലം പാലിച്ച് ഒരേപോലെ വന്ന് വളരെ സേഫ് ആയിഷോപ്പിങ്ങ് ചെയ്യാന്‍ പറ്റിയ ഒരു ഷോപ്പിങ്ങ് മാളായി കഴിഞ്ഞു എന്നുള്ളതും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം പറഞ്ഞു.

പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായ യുഎഇ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് സഫാരിക്ക് ഇത്ര മികവാർന്ന നിലയിൽ മുന്നേറാൻ സാധിച്ചത്. അതിന് ആദരണീയരായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവർക്ക് സഫാരി മാനേജ്മെന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ തന്നെ, ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാനും സഫാരിയുടെ സർവസ്വവുമായ ശൈഖ് സാലം ബിൻ അബ്ദുല്‍ റഹ്മാന്‍ അൽ ഖാസിമിക്കും മാനേജ്മെൻറ് അധികൃതർ കൃതജ്ഞത അറിയിച്ചു.

ചുരുങ്ങിയ കാലയളവിൽ തന്നെ സഫാരിയെ നെഞ്ചേറ്റിയ പ്രിയ ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിച്ച  മാനേജ്മെൻറ്, പ്രിയ സഹപ്രവർത്തകർ, സഫാരി മാളിലെ മറ്റ് സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, സപ്ലയേഴ്സ് തുടങ്ങിയവരെയും ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ വലിയ ആഘോഷമായ ഓണനാളുകളിലാണ് പ്രവാസ സമൂഹത്തിന്റെ ഏറ്റവും ജനപ്രിയ ഹൈപർക്കറ്റായ സഫാരി മൂന്നാം വാർഷികമാഘോഷിക്കുന്നത് എന്നത് ഈ ഉത്സവഛായയെ ഔന്നത്യത്തിലെത്തിച്ചിരിക്കുന്നു. മൂന്നാം വാർഷികാഘോഷ കാലയളവിൽ ഏറ്റവും സവിശേഷമായ പ്രമോഷനുകളും ഓഫറുകളും വിലക്കിഴിവുകളും ഇവൻറുകളും പ്രത്യേക ഓണം പ്രോഗ്രാമുകൾക്കൊപ്പം സഫാരി സംവിധാനിച്ചിരിക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം എത്തിയ ഓണത്തെ ഗംഭീരമായി കൊണ്ടാടാൻ സഫാരി മാളിലെ വിവിധ വിഭാഗങ്ങൾ സജ്ജമായിക്കഴിഞ്ഞു. തിരുവാതിരക്കളി, ഒപ്പന,  വടംവലി, പൂക്കളം, സിനിമാറ്റിക്ക് ഡാന്‍സ്, കിഡ്സ് പൈന്റിങ്, പായസം എന്നീ ഇനങ്ങളിലെ  മൽസരങ്ങൾ  ഓണാഘോഷത്തെ  സമ്പൂർണ്ണമാക്കുന്ന അനുഭവമായിരിക്കും.

മൂന്നാം വാർഷികാഘോഷ ഭാഗമായി സെപ്തംബര്‍ 1 മുതല്‍  എണ്ണിയാല്‍ ഒടുങ്ങാത്തത്രയും പ്രമോഷകളും ഓഫറുകളുമാണ് സഫാരി ഉപഭോക്താക്കള്‍ക്കായി സമ്മാനിക്കുന്നത്.

വിന്‍ 1കിലോ ഗോള്‍ഡ് പ്രൊമോഷന്‍, ഹാഫ് എ മില്യണ്‍ പ്രൊമോഷന്‍സ്, ടയോട്ട ഫോര്‍ച്യൂണര്‍, കൊറോള, നിസ്സാന്‍ സണ്ണി കാര്‍ പ്രൊമോഷന്‍ തുടങ്ങി യു.എ.ഇയില്‍ നാളിതുവരെ കാണാത്ത സമ്മാനപദ്ധതികളിലൂടെ ജീവിതം തന്നെ മാറ്റി മറിച്ചത്‌ ആയിരങ്ങളായിരുന്നു.

ഇതിനകം  സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തിൽ നടന്ന ഭക്ഷണ മഹോത്സവങ്ങൾ ഭക്ഷ്യ പ്രേമികളുടെ വൻ ശ്രദ്ധയാണ് നേടിയത്. അച്ചായൻസ് ഫുഡ് ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്‌, മലബാർ ഫുഡ് ഫെസ്റ്റിവൽ, ദോശ മേള, പുട്ടു ഫീസ്റ്റ്, പായസമേള തുടങ്ങിയവയ്‌ക്കെത്തിയ ജന സാഗരം തന്നെ ഇതിന് സാക്ഷി.

നാട്ടിൻപുറങ്ങളെ ഓർമിപ്പിക്കും വിധം മികച്ച രംഗ സജ്ജീകരണങ്ങൾ കൊണ്ട് ഭക്ഷ്യമേളകളെ വ്യത്യസ്തമാക്കാനും  സഫാരി സൂക്ഷ്മത പുലർത്തി. മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡില്‍ വേറിട്ട രീതിയിലുള്ള പ്രൊമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. മാത്രവുമല്ല ഈ ഓണക്കാലത്ത് 25ല്‍ പരം വിഭവങ്ങളുമായി ഒരു വിപുലമായ ഓണസദ്യയുമാണ്‌ സഫാരി വിഭാവന ചെയ്തിരിക്കുന്നത്.

ഫർണിച്ചറിൽ കരവിരുത് തീര്‍ക്കുന്നതിനൊപ്പം, പ്രൗഢിയുടെ  പ്രതീകങ്ങളായ ഓഫീസ് ഫർണിച്ചറിന്റെ ലോകോത്തര കളക്ഷന്‍ ഒരുക്കി ജനമനസ്സുകളില്‍ ഇടം നേടിയ  സഫാരി, ഫര്‍ണീച്ചര്‍ ഹോം & ഓഫീസിനു സാധിച്ചു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

ഷോപ്പിംഗിനൊപ്പം വിനോദവും എന്ന ആശയം പ്രഖ്യാപിച്ചപ്പോൾ ഇതെങ്ങനെ സാധ്യമാകും എന്ന് ചോദിച്ചവർക്കുള്ള മറുപടി ആയിരുന്നു സഫാരിയിലെ വിനോദ പരിപാടികൾ. മ്യൂസിക്കൽ ഷോകൾ, നൃത്ത പരിപാടികൾ, മാജിക് ഷോകൾ, കുട്ടികൾക്കായുള്ള വിഭിന്ന വിനോദ  പരിപാടികൾ, ഫാഷൻ ഷോകൾ തുടങ്ങി ഉപഭോക്താക്കളുടെ വാരാന്ത്യങ്ങളെ സമ്പുഷ്ടമാക്കാൻ സഫാരിക്ക് സാധിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തില്‍ ലോകം പതറി നില്‍ക്കുന്ന സമയത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി 500ല്‍ കൂടുതല്‍ നഴ്‌സുമാരെ നഴ്‌സസ് ഡേ ദിനത്തില്‍ ആദരിച്ചതും സമൂഹത്തോടുള്ള സഫാരിക്കുള്ള പ്രതിബദ്ധത വെളിവാക്കുന്നു.

വിശാലമായ പാർക്കിംഗ് സൗകര്യം, ബജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്, ആകർഷമായ പ്രൊമോഷനുകൾ, മെഗാ റാഫിൾ നറുക്കെടുപ്പുകൾ, കുട്ടികൾക്കായുള്ള കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോർട്ട്, ഒപ്പം മനസ്സു കുളിർപ്പിക്കുന്ന വിനോദ പരിപാടികൾ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും മനം കീഴടക്കിയ വീകെൻഡ് ഡെസ്റ്റിനേഷൻ ആയി മാറാൻ ഈ ചുരുങ്ങിയ കാലയളവിൽ സഫാരിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply