മഗ്‌സസെ അവാര്‍ഡ് സ്വീകരിക്കില്ല; സ്ഥിരീകരണവുമായി കെ കെ ശൈലജ

മഗ്സസെ അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് സംഘാടക സമതിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ കെ കെ ശൈലജ. അവാര്‍ഡ് വാങ്ങേണ്ടതില്ലെന്നത് പാര്‍ട്ടി തീരുമാനമാണെന്നും അക്കാര്യം സംഘാടക സമതിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അവാര്‍ഡ് വാങ്ങേണ്ടതില്ലെന്നത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി തീരുമാനമാണ. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരം അവാര്‍ഡ് നല്‍കാറില്ല. അതിനാലാണ് തീരുമാനമെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റിയെ സമീപിച്ചത്. തീരുമാനം താന്‍ അംഗീകരിക്കുകയാണ്.

Leave a Reply