സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (മലേഷ്യ) വിടവാങ്ങി

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (മലേഷ്യ) വിടവാങ്ങി. 82 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1941 മാര്‍ച്ച് 10 നാണ് ജനനം. മുപ്പ്ത് വര്‍ഷത്തോളം മലേഷ്യയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
മര്‍കസുസ്സഖാഫത്തി സുന്നിയ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. മയ്യിത്ത് ഇന്ന് മര്‍കസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം തീരൂരിലെ വീട്ടിലേക്ക് കൊണ്ടു പോവും. നാളെ രാവിലെ ഒമ്പത് മണിവരെ തിരൂരില്‍ പൊതുദര്‍ശനത്തിന് വെക്കും. മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും നാളെ ഒരു മണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍ നടക്കും.

Leave a Reply