ഗണേശോത്സവ ട്രസ്റ്റ് പരിപാടി: സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം

മലപ്പുറം: എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ​ നടക്കുന്ന പരിപാടിയിൽ മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങ​ൾ സംബന്ധിക്കുമെന്ന്​ അറിയിച്ചിട്ടില്ലെന്ന്​ ജനറൽ സെക്രട്ടറി പി.എം.എ. സലാം.
ആഗസ്​റ്റ്​ 30 മുതൽ സെപ്​റ്റംബർ മൂന്ന്​ വരെ രാജേന്ദ്ര മൈതാനത്ത് നടക്കു​മെന്ന്​​ പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയിൽ സാദിഖലി തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല.
ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എം.എ. സലാം വ്യക്​തമാക്കി.

Leave a Reply