കെഎംസിസി സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃക – ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ.

സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കെഎംസിസി എന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അഭിപ്രായപ്പെട്ടു. തന്റെ ഹ്രസ്വകാല പ്രവാസ ജീവിതത്തിനിടയിലും,എംപി ആയതിനു ശേഷമുള്ള ഡൽഹി വാസത്തിനിടയിലും താനത് നേരിട്ട് കണ്ട് മനസ്സിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു കിഴക്കൻ പ്രവിശ്യ കെഎംസിസി സംഘടിപ്പിച്ച “പവിഴദ്വീപിന്റെ നായകനോടൊപ്പം”എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച പരിപാടി സൗദി നാഷണൽ കമ്മിറ്റി അംഗം മാലിക് മഖ്ബൂൽ ഉത്ഘാടനം ചെയ്തു. ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു.

Leave a Reply