കോനാരി അബ്ദുറഹിമാൻ സാഹിബ് വിടവാങ്ങി.

ആധാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ചെയർമാൻ അഡ്വ: സലീം കോനാരിയുടെ പിതാവ് കോനാരി അബ്ദുറഹിമാൻ സാഹിബ് വിടവാങ്ങി. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചേളാരി കൊടക്കാട് കിഴക്കേ ജുമുഅത് പള്ളിയിൽ.

മമ്പാട് MES കമ്മിറ്റി അംഗം, മമ്പാട് യതീംഖാന മുൻ പ്രസിഡണ്ട്, Kerala State Muslim Orphanage Co Ordination (KSMOC) സംസ്ഥാന സമിതി അംഗം, International Organization For Human Rights Protection സംസ്ഥാന സമിതി അംഗം, പരപ്പനങ്ങാടി Educational Complex and Charity Centre വൈ: പ്രസിഡണ്ട്, പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപകാംഗം, ചേളാരി കൂട്ടുമൂച്ചി സലഫി മസ്ജിദ് പ്രസിഡണ്ട് തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് നിർവഹിച്ച വ്യക്തിത്വമാണ് കോനാരി സാഹിബ്. നല്ല വായനക്കാരൻ, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, വിദ്യാഭ്യാസ നവോത്ഥാന മേഖലകളിലെ വേറിട്ട കാഴ്ചപ്പാടുകൾ എന്നിവ അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

ഭാര്യ: പരേതയായ ഖദീജ, മക്കൾ: അഡ്വ: സലീം കോനാരി, ഷംസീർ കോനാരി, സഹീറ കോനാരി

Leave a Reply