ഒഐസിസി റിയാദ് ഇന്ത്യയുടെ 75മാത് സ്വാതന്ത്രദിനം ആഘോഷിച്ചു.

റിയാദ്. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ഇന്ത്യയുടെഎഴുപത്തി അഞ്ചാമത് സ്വാതന്ത്രദിനം സമുചിതമായി സഘോഷിച്ചു .ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മറ്റി ആക്റ്റിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് അദ്യക്ഷത വഹിച്ചു. റിയാദി കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ശിശു രോഗ വിദഗ്ദ്ധൻ ഡോ ; ഷൈൻ പരിപാടി ഉദ്ഘാടനം ചെയ്തു സ്വാതന്ത്രദിനം ആരും ദാനം തന്നതല്ലെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങളിലൂടേയും ഒട്ടനവധി ധീര ദേശാഭിമാനികളകൾ ജീവൻ ബലി അർപ്പിച്ചുമാണ് നമ്മുക്ക് സ്വാതന്ത്രം നേടിത്തന്നതെന്നും .ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചും ധീര ദേശാഭിമാനികളെ കുറിച്ചും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കുറിച്ചും പുതു തലമുറക്ക് പകർന്ന് കൊടുക്കണമെന്നും അതിന്ന് പ്രവാസലോകത്ത് ഒഐസിസിക്ക് ഒരു പാട് പങ്ക് വഹിക്കാനുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു .ആൻഡ്രിയ ദയ എന്നിവർ ദേശ ഭക്തിഗാനം ആലപിച്ചു .പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞുമോൻ ക്രഷണപുരത്തിന്ന് യാത്രയയപ്പ് നൽകി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ ഭക്ഷണം നടത്തി. ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടും പാഠം. അസ്‌കർ കണ്ണൂർ .നാഷണൽ ഭാരവാഹികളായ സിദ്ദിഖ്‌ കല്ലുപറമ്പൻ.റഹ്‌മാൻ മുനമ്പത്ത് .സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര.നവാസ് വെള്ളിമാട്കുന്ന്.ഷംനാദ് കരുനാഗപ്പള്ളി.ഷഫീഖ് കിനാലൂർ.ജില്ലാ പ്രസിഡന്റുമാരായ.സജീർ പൂന്തുറ.ബാലുക്കുട്ടൻ.സുഗതൻ നൂറനാട്.ഷുക്കൂർ എറണാകുളം .അമീർ പട്ടണത്ത്.അർഷാദ് എം ടി .മാള മുഹിയുദ്ദീൻ.നൗഷാദ് കറ്റാനം.മാധ്യമ പ്രവർത്തകനായ വി ജെ നസ്‌റുദ്ദീൻ.എന്നിവർ ചടങ്ങിൽ സംസാരിച്ചു.സെൻട്രൽ കമ്മറ്റി സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂർ സ്വാഗതവും ജോയിൻ ട്രഷറർ ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു

Leave a Reply