ഒഐസിസി റിയാദ് മെമ്പർഷിപ്പ് കാംപയിന്ന്‌ ഉജ്ജ്വല തുടക്കം

റിയാദ് ;ഒഐസിസി റിയാദ് റീജണൽ കമ്മറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിൻ തുടക്കമായി .ബത്തയിലെ ലുഹാ ഓഡിറ്റോറിയത്തിൽ വെച്ച് ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോണഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന്ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. റിയാദിലെ എല്ലാ കോൺഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസലോകത്തും നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന്ന് വേണ്ടി വളരെ ചിട്ടയായ രീതിയിലാണ് മെമ്പർ ഷിപ്പ് കേമ്പയിൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നതെന്ന് ഒഐസിസി നേതാക്കൾ പറഞ്ഞു മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിന് ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷനായിരുന്നു. മെമ്പർഷിപ്പുകൾ ജില്ലാകമ്മറ്റികൾ വഴിയാണ് വിതരണം ചെയ്യുകയെന്ന് കൺവീനർ നവാസ് വെള്ളിമാട് കുന്ന് പറഞ്ഞു .ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ .ബാലു കൊല്ലം .സുഗതൻ നൂറനാട് .ഷാജി മഠത്തിൽ.ഷിജു ചാക്കോ. ശുകൂർ ആലുവ മാള മുഹുയുദ്ധീൻ.വൈശാഖ് .അമീർ പട്ടണത്ത് .അർഷാദ് എം ടി. കൃഷ്‌ണൻ എന്നിവർ ഏറ്റുവാങ്ങി. സലിം കളക്കര .ഷംനാദ് കരുനാഗപ്പള്ളി യഹ്‌യ കൊടുങ്ങലൂർ .ഷഫീക്. ഷാനവാസ് മുനമ്പത്ത് നൗഷാദ് ആലുവ .റസാഖ് പൂക്കോട്ടും പാടം .മജീദ് ചിങ്ങോലി റഷീദ് കൊളത്തറ അസകർ കണൂർ സത്താർ കായംകുളം സിദ്ദീഖ് കല്ലൂപറമ്പൻ .എന്നിവർ ആശംസകൾ നേർന്നു

Leave a Reply