ജനാധിപത്യം നിലനിർത്താൻ ബി.ജെ.പിക്കാരോട് ആവശ്യപ്പെടണം: വെങ്കയ്യ നായിഡുവിനോട് പി.വി അബ്ദുൽ വഹാബ് എം.പി

ജനാധിപത്യം നിലനിർത്താൻ
ബി.ജെ.പിക്കാരോട് ആവശ്യപ്പെടണം:
വെങ്കയ്യ നായിഡുവിനോട്
പി.വി അബ്ദുൽ വഹാബ് എം.പി
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ അന്തരീക്ഷം നിലനിർത്താൻ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോട് പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിക്ക് രാജ്യസഭ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ അന്തരീക്ഷം നിലനിർത്താനും സഭയിലെങ്കിലും ജനാധിപത്യപരമായി ഇടപെടാനും ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടണമെന്ന കാര്യം മാത്രമാണ് ഉണർത്താനുള്ളതെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ജനാധിപത്യത്തെ ബഹുമാനിക്കാനാണ് താൻ എല്ലായ്‌പ്പോഴും ആവശ്യപ്പെടാറുള്ളതെന്ന് വെങ്കയ്യ നായിഡു പി.വി അബ്ദുൽ വഹാബ് എം.പിക്ക് മറുപടിയായി പറഞ്ഞു. രാഷ്ട്രീയത്തിലെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തി ഇനിയും നല്ല രീതിയിൽ രാഷ്ട്രീയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിലുള്ള വെങ്കയ്യ നായിഡുവിന്റെ പ്രകടനത്തെ സഭാംഗങ്ങൾ അഭിനന്ദിച്ചു.

Leave a Reply