ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം.

ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം. രണ്ട് ഉപഗ്രഹങ്ങ ളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ മുന്‍ നിശ്ചയിച്ച യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലെത്തിയില്ല.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും 9.18നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോയി. വിക്ഷേപണം ആരംഭിച്ച് 10 മിനിറ്റിനും 42 സെക്കന്‍ഡും എത്തിയതോടെ റോക്കറ്റിന്റെ സഞ്ചാര രേഖയില്‍ നിന്നും മാറ്റമുണ്ടായി. നാലാം ഘട്ടമായ വിടിഎം പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചയാണ് പ്രശ്‌നമായെന്നാണ് പ്രാഥമിക നിഗമനം. ദ്രവ എന്‍ജിന്‍ ഉപയോഗിച്ചു റോക്കറ്റിന്റെ വേഗത നിയന്ത്രിക്കുന്ന വെലോസിറ്റി ട്രിമിങ് മൊഡ്യൂള്‍ നിശ്ചയിച്ച പോലെ നടന്നില്ല. ഇതോടെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ നിന്ന് തെന്നിമാറിയെന്നാണ് സൂചന.

Leave a Reply