പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടയിൽ പ്രവാസി മലയാളി ബഹ്റൈനില്‍ മരണപ്പെട്ടു.. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ (53) ആണ് മരിച്ചത്.
തിങ്കളാഴ്‍ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിംഗ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  
32 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ 11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്‍തുവരികയാണ്. ഭാര്യ – ഹലീമ. മക്കള്‍ – ഫവാസ് ഹുസൈന്‍ (ബഹ്റൈന്‍), ഫൈസല്‍ ഹുസൈന്‍ (ദുബൈ), ഫാത്തിമ ഹുസൈന്‍, നാജിയ ഹുസൈന്‍. സഹോദരങ്ങള്‍ – റഹീം, അയ്യൂബ്, യഹ്‍യ. മൂന്ന് സഹോദരങ്ങളും ബഹ്റൈനില്‍ തന്നെയാണ്. മൃതദേഹം ബഹ്റൈനില്‍ ഖബറടക്കും

Leave a Reply