
കോൺഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം. കഴിഞ്ഞ മെയിലായിരുന്നു സിദ്ദു മൂസേവാലയെ വെടിവച്ച് കൊന്നത്. പഞ്ചാബ് മാന്‍സയിലെ ജവഹര്കേയിലായിരുന്നു സംഭവം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് ആക്രമികൾ വെടിവച്ചത്. ആശുപത്രിയിൽ എത്തിക്കും മുൻപേ തന്നെ മൂസേവാല മരണത്തിന് കീഴടങ്ങി.