
ദേശീയസെമിനാര്‍ ആഗസ്റ്റ് 1 ന് മലപ്പുറത്ത്
മലപ്പുറം .സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിമൂന്നാം ഓര്‍മ്മദിനമായ ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച്ച ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങളുടെ ദര്‍ശനം എന്ന ശീര്‍ഷകത്തില്‍ മലപ്പുറം വുഡ് ബൈന് കണ്വെന്ഷന് സെന്ററില്‍ വെച്ച് ദേശീയ സെമിനാര്‍ നടത്തും.സെമിനാര്‍ രാവിലെ ഒന്‍പതര മണിയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. മുനവ്വറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്മാന് ഇമ്രാന് പ്രതാപ് ഗാര്‍ഹി എം പി മുഖ്യാതിഥി യായി പങ്കെടുക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. കര്‍ണ്ണാടക സംസ്ഥാന കോണ്‍ഗ്രസ് നേതാവ് എന്‍ എ ഹാരിസ് എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം, ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് ,സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ,എം എല്‍ എ മാരായ പ്രൊഫ ആബിദ് ഹുസൈന് തങ്ങള്‍, പി ഉബൈദുള്ള , ടി വി ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് ഫാഷിസത്തിനെതിരെ മതേതര മുന്നേറ്റം പ്രതീക്ഷകളും ആശങ്കകളും സി പി ജോണും, സത്യാനന്തര കാലത്തെ ആവിഷ്കാരം, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനും, ഇന്ത്യന്‍ സാംസ്കാരിക ബഹുത്വം നേരിടുന്ന വെല്ലുവിളികള്‍ കെ വേണുവും, സ്വത്വം സംസ്കാരം രാഷ്ട്രീയം കെ എം ഷാജിയും അവതരിപ്പിക്കും .വൈകിയിട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സി പി സൈതലവി, പി എ റഷീദ്, ഷിബു മീരാന്‍ എന്നിവര്‍ പ്രതിനിധികളുമായി സംവദിക്കും. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ആശയ വിനിമയോപാധിയായ ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് പോലും വിലങ്ങ് വെക്കുന്ന വര്‍ത്തമാന കാലത്ത് ശിഹാബ് തങ്ങളുടെ ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. മതേതരത്വം, പരമത സ്നേഹം, സഹിഷ്ണുത, മാനവികത ,ആര്‍ദ്രത ഇതെല്ലം സമഞ്ജസിച്ച വ്യക്തിത്വമയിരുന്നു തങ്ങളുടേത്. ഈ കാഴ്ചപ്പാടില്‍ നിന്നാണ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ സെമിനാറിന് തിരഞ്ഞെടുത്തത്. പത്ര സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്മാന് എ കെ സൈനുദ്ദീന്‍, ഡയരക്ടര്‍ അബ്ദുല്ല വാവൂര്, വൈസ് ചെയര്മാന് എ എം അബൂബക്കര്‍, ജോയിന്റ് ഡയറക്ടര്‍ കെ ടി അമാനുള്ള പങ്കെടുത്തു