മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു

മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരിയില്‍ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം നടന്നത് .

Leave a Reply